Monday, February 26, 2007

പാഴ്‌മുളന്തണ്ടിലെ പാട്ടിന്റെ പാലാഴി

ഓര്‍ക്കുന്നു...
എന്റെ കുട്ടിക്കാലത്തെയും കൌമാരത്തെയും ഏറ്റവും സ്വാധീനിച്ച വരികള്‍ ഭാസ്കരന്‍ മാഷിന്റേതായിരുന്നു. വയലാറിനും ഓ. എന്‍. വിക്കും മുന്‍പേ നടന്നയാള്‍.
നിരവധി ചലച്ചിത്രഗാനങ്ങള്‍, അച്ഛന്റെ ശബ്ദത്തില്‍ ഒരു താരാട്ടു പോലെ ചിലപ്പോള്‍ കേട്ടിട്ടുള്ള വരികള്‍, 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന വിപ്ലവകവിത,
ഏറെ ആകര്‍ഷിച്ചിട്ടുള്ള 'ഏകാന്തപഥികന്‍ ഞാന്‍' എന്ന ജയച്ചന്ദ്രന്റെ പാട്ട്‌, 'താമരക്കുമ്പിളല്ലോ മമ ഹൃദയം' എന്ന എസ്‌. ജാനകിയുടെ പാട്ട്‌,
'ഇന്നലെ മയങ്ങുമ്പോള്‍' എന്ന യേശുദാസിന്റെ പ്രണയാര്‍ദ്രഗാനം....
ഒക്കെയൊക്കെ ഒരു നല്ല കാലത്തിന്റെ തിരുശ്ശേഷിപ്പായി തുടരുകതന്നെ ചെയ്യും.

'തോളത്തു ഘനം തൂങ്ങും
വണ്ടിതന്‍ തണ്ടും പേറി
കാളകള്‍ മന്ദം മന്ദം
ഇഴഞ്ഞു നീങ്ങീടുമ്പോള്‍,
മറ്റൊരു വണ്ടിക്കാള
മനുഷ്യാകാരം പൂണ്ടി-
ട്ടറ്റത്തു വണ്ടിക്കൈയില്‍
ഇരിപ്പൂ കൂനിക്കൂടി.' --- എന്ന ഹൈസ്കൂള്‍ ക>ലത്തെ പാഠം.
ജിവിതത്തെക്കുറിച്ച്‌ എത്രയോ തത്വങ്ങള്‍ ആ കവിതയില്‍ മുഴങ്ങി.
'ഓര്‍ക്കുക വല്ലപ്പോഴും' എന്നും. 'ഒറ്റക്കമ്പിയുള്ള തംബുരു' എന്നും
പ്രശസ്തങ്ങളായ കവിതകളെഴുതിയ കവിയെ മിക്കപ്പോഴും ഓര്‍ക്കാതിരിക്ക>ന്‍ മലയാളിക്കാവില്ല തന്നെ.
'നീലക്കുയിലി'ലെ പോസ്റ്റുമാന്‍, 'പിച്ചിപ്പൂ'വിലെ അച്ഛന്‍
എന്നീ രണ്ടു കഥാപാത്രങ്ങള്‍ മതി ആ അഭിനയപ>ടവം അറിയാന്‍.

വഴുതക്കാട്ടുള്ള ലെനിന്‍ ബലവാടിയില്‍ 'കുട്ടികള്‍ക്കായുള്ള കവിതാശില്‍പ്പശാലയില്‍' "കൂ..കൂ..കൂ... തീവണ്ടി." എന്നു തുടങ്ങുന്ന രസകരമായ കുട്ടിപ്പാട്ട്‌,
എം. ജി. രാധാകൃഷ്ണന്റെയും കെ. പി. ഉദയഭാനുവിന്റെയും സാമീപ്യത്തില്‍
പാടി റെക്കോര്‍ഡ്‌ ചെയ്ത സന്ദര്‍ഭം.
'ഓര്‍ക്കുക വല്ലപ്പോഴും' എന്ന കാവ്യത്തിലെ ആത്മഭാഷണം....
എല്ലം അങ്ങനെ തന്നെ മനസ്സില്‍ നില്‍ക്കുന്നു.

'കാട്ടിലെ പാഴ്‌മുളന്തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്ത' ആ മഹാകവിക്ക്‌ ആദരാഞ്ജലികള്‍.

000

3 Comments:

At Mon Feb 26, 12:22:00 PM 2007, Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പാഴ്‌മുളന്തണ്ടിലെ പാട്ടിന്റെ പാലാഴി


കാട്ടിലെ പാഴ്‌മുളന്തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്ത ആ മഹാകവിക്ക്‌ ആദരാഞ്ജലികള്‍.

 
At Mon Feb 26, 01:29:00 PM 2007, Blogger പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

വയലാര്‍ ഗര്‍ജ്ജിക്കുന്നു എന്ന വിപ്ലവകവിത, ഏറെ ആകര്‍ഷിച്ചിട്ടുള്ള 'ഏകാന്തപഥികന്‍ ഞാന്‍' എന്ന ജയച്ചന്ദ്രന്റെ പാട്ട്‌, 'താമരക്കുമ്പിളല്ലോ മമ ഹൃദയം' എന്ന എസ്‌. ജാനകിയുടെ പാട്ട്‌, 'ഇന്നലെ മയങ്ങുമ്പോള്‍' എന്ന പ്രണയാര്‍ദ്രഗാനം.... ഒക്കെയൊക്കെ ഒരു നല്ല കാലത്തിന്റെ തിരുശ്ശേഷിപ്പയി തുടരുകതന്നെ ചെയ്യും.

 
At Wed Feb 28, 01:34:00 PM 2007, Anonymous Anonymous said...

nammalil chilareangilum addheahathea oorkkunnadhu thannnea oru bhagiyam

 

Post a Comment

<< Home