'വികൃതിക്കുഞ്ചാളി' - അച്ഛന്റെ 'പൊന്നു'

ഒരു ഫോണ്‍ കോള്‍ മതി
ഒരു രാത്രി ഉറങ്ങാതെ പുലരാന്‍.
പിന്നെ... കാതില്‍ കിലുങ്ങുകയല്ലേ
അവളുടെ ആരോഹണാവരോഹണങ്ങള്‍?
'അച്ഛനെന്നാ വരുന്നെ?'
'എനിക്ക് അച്ഛന്റെ തോളിക്കെടന്നൊറങ്ങണം.'
'ഈ അമ്മയെന്നെ വഴക്ക് പറയും'
വല്ലവിധവും പറഞ്ഞൊപ്പിക്കും...
'അച്ഛന് പെട്ടെന്ന് വരാം'
'വണ്ടിക്കൂലിക്ക് കാശുണ്ടാവട്ടെ...'
'അമ്മയോട് വഴക്കൊണ്ടാക്കല്ലേ.'
കുറുമ്പി എല്ലാം സമ്മതിച്ചു.
'ങാ... എന്നാല്‍
താങ്ക്യൂ, ബയ്ബ്ബായ് , ഗുഡ്നൈറ്റ്' !
ആഗ്രഹിക്കാതെ കിട്ടിയ 'പൊന്നു'
ഇപ്പോള്‍ ആശകളുടെ ആകാശം നിവര്‍ത്തുന്നു.
000
11 Comments:
'വികൃതിക്കുഞ്ചാളി'യെന്ന 'പൊന്നു' - ഒരു അച്ഛന്റെ ഗൃഹാതുരതകളില്‍ ഒന്നു മാത്രം.
ശിവപ്രസാദ്, പ്രവാസിയായ ഒരച്ഛന്റെ മനസ്സ് താങ്കള്‍ ഈ വരികളില്‍ പൂര്‍ണ്ണതയോടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.
അതെ, അവള് തന്നെയാണ് ആശകളുടെ ആകാശം.
കമന്റാന്‍ പറ്റുന്നില്ല. മേലെ കമന്റിയത് ഞാനാണ്.
-പടിപ്പുര
വണ്ടിക്കൂലിക്ക് കാശുണ്ടാവട്ടെ.
മിഴികള്‍ നിറഞ്ഞു പോയി ശിവേട്ടാ
ശിവേട്ടാ....അഭിനന്ദനങ്ങള്‍.
വികൃതിക്കളകാഞ്ചീ, അച്ഛനെ വിളിച്ചോണ്ടിരിക്കണേ.. അല്ലേല്‍ അച്ഛന് വണ്ടിക്കാശെടുത്ത് വേരറെ ചെലവാക്കുമേ..
പൂയ്...പൊന്നൂ....അച്ഛന് വേഗം വരും കേട്ടാ.....
ശിവപ്രസാദേട്ടാ.....വണ്ടിക്കൂലിയുണ്ടാക്കി....ലീവുണ്ടാക്കി...വേഗം..നാട്ടിലേക്കു വരൂ.....
എന്നും വിളിക്കണം കേട്ടോ, അപ്പോ അച്ഛന് വേഗം വരും.
അയ്യോ..പാവം പൊന്നുട്ടി..
പാവം അച്ഛനും
qw_er_ty
Search by typing in Malayalam.
http://www.yanthram.com/ml/
Post a Comment
<< Home